കുളമ്പുരോഗം തടയാന്‍ ഏങ്ങണ്ടിയൂരില്‍ ഗോരക്ഷാ രണ്ടാംഘട്ട പദ്ധതിക്ക് തുടക്കം

post

തൃശൂര്‍ : ദേശീയ ജന്തുരോഗ പ്രതിരോധ ഗോരക്ഷ പദ്ധതിയുടെ ഭാഗമായി ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ജ്യോതിലാല്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി.ടി. സന്തോഷ് പദ്ധതി വിശദീകരണം നടത്തി. കുത്തിവെയ്പ്പ് പൂര്‍ണമായും സൗജന്യമാണ്.