കളക്ടര്‍ ഇടപെട്ടു; ലീലാമ്മക്ക് വീട് കിട്ടി

post

ഇടുക്കി : രണ്ടു വര്‍ഷം മുന്‍പുണ്ടായ പ്രളയത്തില്‍ വീട് നഷ്ടമായ ചെറുതോണി ഗാന്ധിനഗര്‍ കോളനി സ്വദേശി വെട്ടിക്കല്‍ ലീലാമ്മയക്ക് കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ ലഭ്യമായത് സ്വപ്ന ഭവനം. 2018 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ ലീലാമ്മയുടെ വീടും സ്ഥലവും അപകടാവസ്ഥയിലായി ഇതിനെ തുടര്‍ന്ന്  കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റി. സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയിലടക്കം വീടിന്  അപേക്ഷ നല്‍കിയെങ്കിലും പഴയ വീടിരുന്ന സ്ഥലം അപകട മേഖലയായതിനാല്‍ ഇവിടെ വീട് നിര്‍മിക്കാനുള്ള അനുമതി ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ സഹോദരന്‍ കുഞ്ഞുമോനോടൊപ്പം വിധവയും വൃദ്ധയുമായ ലീലാമ്മ വീടെന്ന ആവശ്യവുമായി കളക്ടറുടെ മുന്നില്‍ എത്തിയത്. പ്രകൃതിക്ഷോഭം സംബന്ധമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കുന്നില്ലെങ്കിലും ലീലാമ്മയുടെ നിസ്സഹായവസ്ഥയെ തുടര്‍ന്ന് കളക്ടര്‍ അടിയന്തരമായി ഇടപെട്ട് ഫഌവഴ്‌സ ടിവി നിര്‍ധനര്‍ക്കായി നിര്‍മിച്ച നല്‍കുന്ന സ്വപ്ന ഗ്രാമം  സമുച്ചയത്തിലെ ഒരു ഭവനം ലീലാമ്മക്ക് അനുവദിക്കുകയായിരുന്നു. കലക്ടര്‍ക്ക് നേരിട്ടു നല്‍കിയ പരാതിയില്‍ അടിയന്തര തീരുമാനം കൈക്കൊണ്ട് വീട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് അദാലത്തില്‍ തന്നെ ലീലാമ്മക്ക് ജില്ലാകളക്ടര്‍ എച്ച്.ദിനേശന്‍ കൈമാറി. ലീലാമ്മയും 83 വയസ്സായ മാതാവ് ഏലിയാമ്മയും തനിച്ചാണ് താമസം