ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

post

കണ്ണൂര്‍: തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ  ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രസ്തുത വിഷയത്തില്‍ ബിരുദാനന്തര ബിരുദത്തില്‍  55 ശതമാനത്തില്‍  കുറയാതെ മാര്‍ക്ക് നേടിയവരും യു ജി സി നെറ്റുമാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി ഒമ്പതിന് രാവിലെ 11 മണിക്ക് പ്രിനസിപ്പലിന്റെ ചേമ്പറില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം.  നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് നേടിയവരെയും പരിഗണിക്കും.  ഫോണ്‍: 0490 2346027.