ലൈഫ്: സംസ്ഥാന പ്രഖ്യാപനത്തിനൊപ്പം പഞ്ചായത്തുകളില്‍ അദ്ധ്യക്ഷന്‍മാര്‍ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തും

post

ഇടുക്കി  : ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയില്‍ സംസ്ഥാനത്ത് നിര്‍മ്മിച്ച 2 ലക്ഷം ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഫെബ്രുവരി 29, വൈകിട്ട് 4ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നതോടൊപ്പം ജില്ലയിലെ എല്ലാ പഞ്ചായത്തിലും അദ്ധ്യക്ഷന്‍മാര്‍ പഞ്ചായത്തുകളില്‍ പ്രഖ്യാപനം നടത്തും. ജില്ലാ കലക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ലൈഫ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. പ്രവീണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്‍മാരുടേയും സെക്രട്ടറിമാരുടേയും യോഗത്തിന്റെതാണ് തീരുമാനം.
പഞ്ചായത്ത് സംഗമത്തിനെത്തുന്ന ഗുണഭോക്താക്കള്‍ തങ്ങള്‍ ഉള്‍പ്പെടെയുള്ള വീടിന്റെ ഫോട്ടൊയുടെ പ്രിന്റ് ഔട്ടും സോഫ്റ്റ് കോപ്പിയും സംഗമത്തിന് കൊണ്ടുവരണം സംസ്ഥാനത്തല പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് സംഗമ സ്ഥലത്ത് പ്രദര്‍ശിപ്പിക്കും. യോഗത്തില്‍ ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ജിനേറ്റര്‍ പ്രവീണ്‍ കെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.കുര്യാക്കോസ് മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,  മുന്‍സിപ്പാലിറ്റി/ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.