'മൈത്രി മൈ ട്രീ' പച്ചത്തുരുത്തുകള്‍ക്ക് ഭാരത് മാതാ കോളേജില്‍ തുടക്കമായി

post

കൊച്ചി:  ഹരിതകേരളംമിഷന്‍ സ്ത്രീകളുടെയുംകുട്ടികളുടെയുംഉന്നമനത്തിനായിപ്രവര്‍ത്തിക്കുന്ന ഉന്നതി ഫൗണ്ടേഷനുമായിചേര്‍ന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും പങ്കാളിത്തത്തോടെ 'മൈത്രി മൈ ട്രീ' എന്ന പേരില്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നപദ്ധതി ശിശുദിനമായ നവംബര്‍ 14 ന് ആരംഭിച്ചു. പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. എം. ബീന ഐ എ എസ് ഭാരത് മാതാ കോളേജ് ക്യാമ്പസ്സില്‍ നിര്‍മ്മിക്കുന്ന പച്ചത്തുരുത്തിനായി വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. കേവലംവൃക്ഷത്തൈകള്‍ നടുക എന്നതില്‍ നിന്നും വ്യത്യസ്തമായി ഒരു ചെറുവനംതന്നെ സൃഷ്ടിച്ച ്പരിപാലിക്കുക എന്നതാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കാലാവസ്ഥവ്യതിയാനത്തിന് കാരണമാകുന്ന ആഗോളതാപനത്തെ ചെറുക്കുക, പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കുക തുടങ്ങിയവ പച്ചത്തുരുത്ത്ക്യാമ്പയിന്‍ ഏറ്റെടുക്കുന്നതിലൂടെ മിഷന്‍ ലക്ഷ്യംവയ്ക്കുന്നു. 'മൈത്രി മൈ ട്രീ' ചലഞ്ചിലൂടെ പ്രാദേശികമായി തൈകള്‍ സമാഹരിക്കുന്ന ക്യാമ്പയിനും നവംബര്‍ 9 ഞായറാഴ്ച ഉന്നതി നടത്തിയിരുന്നു. തൈകള്‍ സമാഹരിക്കുന്ന യജ്ഞത്തിന് പൊതുജനങ്ങളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. ഇന്ന് തുടങ്ങി 2020 ജൂണ്‍ 5 ഓടെ ഒരു ലക്ഷം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ച്, സാധ്യമാകുന്ന ഇടങ്ങളില്‍ കുട്ടിവനങ്ങള്‍ ഉണ്ടാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദന്തപ്പാല, അശോകം, ആര്യവേപ്പ്, കൂവളം, കണിക്കൊന്ന, കറിവേപ്പ്, നെല്ലി, മാതളം, മാവ്, ഇരുമ്പന്‍ പുളി, പേര, ചാമ്പ, ഞാവല്‍, കടുക്ക, താന്നിക്ക, അത്തി, ജാതി, സീതപ്പഴം, മന്ദാരം, അമ്പഴം തുടങ്ങിയ വൃക്ഷങ്ങളും ബ്രഹ്മി, കയ്യോന്നി, കൊടങ്ങല്‍, കീഴാര്‍ നെല്ലി, ആടലോടകം, കറ്റാര്‍വാഴ, ചെറൂള, സര്‍പ്പഗന്ധി, ആവണക്ക്, തുളസി, തഴുതാമ, മഞ്ഞള്‍, നറുനീണ്ടി, മഞ്ഞള്‍, കച്ചോലം, നീലയരമി, കച്ചോലം, കാട്ടുതിപ്പലി, കൊടുവേലി, കുറുന്തോട്ടി, ഇഞ്ചി, എരുക്ക്, ശതാവരി, ശംഖുപുഷ്പം, പനിക്കൂര്‍ക്ക, മൈലാഞ്ചി തുടങ്ങിയ ഔഷധ സസ്യങ്ങളുമാണ് പച്ചത്തുരുത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പാലാരിവട്ടം അയ്യപ്പക്ഷേത്രം, വൈപ്പിന്‍ സാല്‍ജോപുരം പള്ളി,ഫോര്‍ട്ട്‌കൊച്ചി അക്വിനാസ് കോളേജ്, എടത്തല അല്‍ അമീന്‍ കോളേജ് മാറമ്പള്ളി  എം ഇ എസ് കോളേജ് , പാറക്കടവ് എന്‍ എസ് എസ് സ്‌കൂള്‍, ചേന്ദമംഗലം, നോര്‍ത്ത്പറവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളുകള്‍ എന്നിവിടങ്ങളിലും ഉന്നതിയുടെ സഹായത്തോടെ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ഇതോടെ തുടക്കമാവുകയാണ്. ഭാരത് മാതാ കോളേജ്  മാനേജര്‍ ഫാ:ജേക്കബ് ജിപാലക്കാപ്പിള്ളി ,ഹരിത കേരളം മിഷന്‍ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, സ്റ്റേറ്റ്‌ടെക്‌നിക്കല്‍ ഓഫീസര്‍ ഹരിപ്രിയ ദേവി, ഇ ഉന്നതി ഫൌണ്ടേഷന്‍ ഭാരവാഹികളായ ഡോ.ബിന്ദുസത്യന്‍,ആശവിനയന്‍, സിമിസ്റ്റീഫന്‍, സെപ്‌സ് അസോസിയേഷന്‍ പ്രെസിഡെന്റ് കെ കെപിള്ള,അസി മാനേജര്‍ ഫാ.ബിന്റ കിലുക്കന്‍, പ്രൊഫസര്‍.ലിസിതുടങ്ങിയവര്‍ പങ്കെടുത്തു.