ഗസ്റ്റ് ലക്ചറര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ ഒന്‍പതിന്

post

തിരുവനന്തപുരം: കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍, മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ക്ക് കമ്പ്യൂട്ടര്‍ എന്‍ഞ്ചിനീയറിങ്ങില്‍ ഒന്നാം ക്ലാസ് ഗ്രാജ്വേഷന്‍ യോഗ്യത ഉണ്ടാകണം. ട്രേഡ് ഇന്‍സ്ട്രക്ടര്‍ക്ക് കമ്പ്യൂട്ടര്‍ എന്‍ഞ്ചിനീയറിങ്ങില്‍ ഐ.ടി.ഐ (കോപ്പ/തത്തുല്യമോ അല്ലെങ്കില്‍ ഡിപ്ലോമയോയാണ് യോഗ്യത, ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒന്‍പതിന് രാവിലെ പത്തിന് സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.