പഴമയുടെ രുചികള്‍ വിളമ്പി പ്രമേഹദിനാചരണം

post

ആലപ്പുഴ: ജില്ല മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സെന്റ്. ജോസഫ് വിമന്‍സ്സ കോളജില്‍ നടത്തിയ ലോക പ്രമേഹ ദിനാചരണ പരിപാടികള്‍ കുട്ടികള്‍ക്ക്  വേറിട്ടനുഭവമായി. ചേമ്പ്, മധുര കിഴങ്ങ് എന്നിവ പുഴുങ്ങിയത്, അവലോസുണ്ട, അവലോസ് പൊടി, എള്ളുണ്ട,  അവില്‍ വിളയിച്ചത്, അവില്‍ ശര്‍്ക്കര മിക്‌സ്, കപ്പലണ്ടി, അവില്‍ നനച്ചത്, അരിയുണ്ട, മുതിരയും തേങ്ങയും ശര്‍ക്കരയും ചേര്‍ന്നുള്ള വിഭവം, അരി ഉപ്പ്മാവ്, ചുണ്ടു പരിപ്പ് തോരന്‍, നുറുക്ക് ഗോതമ്പ് ഉപ്പ് മാവ്, മിക്‌സഡ് സാലഡ് (പഴം, പച്ചക്കറി), പപ്പായ തോരന്‍ തുടങ്ങിയ നാടന്‍ വിഭവങ്ങളടങ്ങിയ ഭക്ഷ്യമേള പരിപാടിയുടെ പ്രധാന ആകര്‍ഷിണമായിരുന്നു. പ്രമേഹം ബാധിച്ചവര്‍്ക്കു ള്ള ഭക്ഷ്യ വസ്തുക്കള്‍, പ്രമേഹത്തെ തടയാനുള്ള ഭക്ഷ്യ വസ്തുക്കള്‍ എന്നിവയാണ് പ്രധാനമായും പരിചയപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി 'പ്രമേഹവും ഭക്ഷണ രീതികളും' എന്ന വിഷയത്തില്‍ സെമിനാറും, പ്രമേഹ രോഗ നിര്‍ണ്ണനയ പരിശോധയും നടത്തി. കോളജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിഭപ്പാള്‍ ഇന്‍ ചാര്‍ജ് റീത്ത ലത ജോര്‍ജ്ജ്  അധ്യക്ഷത വഹിച്ചു. ഡയറ്റീഷ്യന്‍ ജോഷ്മ വര്‍്ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാടന്‍ ഭക്ഷണങ്ങള്‍ തയ്യാറാക്കിയത്. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി, ഡെപ്യൂട്ടി ഡി.എം.ഒ. മാരായ ഡോ. അനു വര്‍ഗ്ഗീസ്, ഡോ. ദീപ്തി കെ.കെ., ഡോ. പാര്‍വതി പ്രസാദ്, സുജ പി.എസ്., ജിക്കി എലിസബത്ത് ജോഷി,  എന്നിവര്‍ പ്രസംഗിച്ചു.