കാതിക്കുടം ലിഫ്റ്റ് ഇറിഗേഷന്‍ വിപുലീകരണ ഉദ്ഘാടനം

post

തൃശൂര്‍ : കാടുകുറ്റി ഗ്രാമ പഞ്ചായത്തിലെ കാതികുടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ വിപുലീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആര്‍.സുമേഷ് നിര്‍വ്വഹിച്ചു. ലിഫ്റ്റ് ഇറിഗേഷന്‍ സമിതി പ്രസിഡന്റ് എന്‍.പി.തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് 2019-2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയില്‍ 1 കിലോമീറ്ററാണ് പദ്ധതി വിപുലീകരണം നടത്തിയത്. 20 ഏക്കര്‍ ഭൂപ്രദേശങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.രാജഗോപാല്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം.ഐ.പൗലോസ്, വാര്‍ഡ് മെമ്പര്‍ എം.എസ് വിനയന്‍, ജി.ഒ.പോളച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.