എം.പിയുള്‍പ്പെടെയുള്ളവരുടെ കൂട്ടനടത്തത്തോടെ ജില്ല തല പ്രമേഹദിനാചരണത്തിന് തുടക്കമായി

post

ആലപ്പുഴ: ലോക പ്രമേഹദിനാചരണത്തോടനുബന്ധിച്ച് ജില്ല മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മുതല്‍ ഡി.എം.ഒ. ഓഫീസ് വരെ കൂട്ട നടത്തം സംഘടിപ്പിച്ചു. എ.എം. ആരിഫ് എംപി കൂട്ടംനടത്തം ഫഌഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാംന്‍ അഡ്വ. കെ.റ്റി. മാത്യൂ, ഡി.എം.ഒ. ഡോ.എല്‍. അനിതാകുമാരി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അനു വര്ഗ്ഗീിസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ല മെഡിക്കല്‍ ഓഫീസ് ഉദ്യോഗസ്ഥര്‍, ആശാ വര്ക്കടര്മാിര്‍, ആരോഗ്യ പ്രവര്ത്ത കര്‍, ജില്ലാതല പ്രോഗ്രാം ഉദ്യോഗസ്ഥര്‍, നഴ്‌സിംഗ് വിദ്യാര്ത്ഥിാകള്‍, മഹിളാ ആരോഗ്യ സമിതി അംഗങ്ങള്‍, ഡി.വി.സി. ഉദ്യോഗസ്ഥര്‍, എന്നിവര്‍ കൂട്ട നടത്തത്തില്‍ പങ്കെടുത്തു. കളക്ടറേറ്റ് അങ്കണത്തില്‍ ഉദ്യോഗസ്ഥര്ക്കാ യി നടത്തിയ പ്രമേഹ രോഗ നിര്ണ്ണ്യ ക്യാമ്പ് എ.ഡി.എം. വി. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം എ.എം. നൗഫല്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം കളക്ട്രേറ്റ് കോണ്ഫ്രചന്‌സ്‌ക ഹാളില്‍ ഉദ്യോഗസ്ഥര്ക്കാസയി നടത്തിയ സെമിനാറില്‍ ഡെപ്യൂട്ടി ഡി.എം.ഓ ഡോ.ദീപ്തി കെ.കെ. ക്ലാസ് നയിച്ചു.