സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ വിവിധ തസ്തികകളില്‍ നിയമനം

post

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് വാര്‍ഡന്‍, സൈക്കോളജിസ്റ്റ്(പാര്‍ട്ട് ടൈം), ഫീല്‍ഡ് വര്‍ക്കര്‍, കുക്ക് എന്നീ തസ്തികയില്‍ നിയമനം നടത്തുന്നു. ഇതിലേക്കുള്ള ഇന്റര്‍വ്യൂ ഒന്‍പതിന് രാവിലെ 11ന് കോട്ടയം കളക്‌ട്രേറ്റ് എന്‍.ഐ.സി ഹാളില്‍ നടക്കും. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തില്‍ തല്‍പ്പരരായ സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവയുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. വെബ്‌സൈറ്റ്: www.keralasamakhya.org. ഫോണ്‍: 04712348666.