പരാതി പരിഹാര അദാലത്ത് 27ന്

post

വയനാട്: വൈത്തിരി താലൂക്ക് പരിധിയിലെ കുന്നത്തിടവക, ചുണ്ടേല്‍, അച്ചൂരാനം, പൊഴുതന എന്നീ വില്ലേജുകളിലെ റവന്യൂ വിഷയം സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള നടത്തുന്ന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 27ന് വൈത്തിരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. പരാതികളും അപേക്ഷകളും വൈത്തിരി താലൂക്ക് ഓഫീസ്, കുന്നത്തിടവക, ചുണ്ടേല്‍, അച്ചൂരാനം, പൊഴുതന വില്ലേജ് ഓഫീസുകളില്‍ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം സൗജന്യമായി ലഭിക്കും.