ടെന്നീസ് അക്കാദമിയില്‍ അസിസ്റ്റന്റ് ട്രെയിനര്‍ താത്കാലിക നിയമനം

post

തിരുവനന്തപുരം: സംസ്ഥാന കായികയുവജനകാര്യാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുമാരപുരം ടെന്നിസ് അക്കാദമിയിലേയ്ക്ക് പരിശീലകരായി താത്ക്കാലികാടിസ്ഥാനത്തില്‍  അസിസ്റ്റന്റ് ട്രെയിനര്‍മാരെ നിയമിക്കുന്നു.

പി.റ്റി.ആര്‍(ഇന്‍സ്ട്രക്റ്റര്‍) സര്‍ട്ടിഫിക്കേഷന്‍, എഐറ്റിഎ(ലെവല്‍ മൂന്ന് അല്ലെങ്കില്‍ രണ്ട്) യോഗ്യത ഉണ്ടായിരിക്കണം.

നിശ്ചിത യോഗ്യതയുള്ളവര്‍ www.sportskerala.org ല്‍ ലഭ്യമായ നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം 15ന് മുമ്പ് ഡയറക്ടര്‍, കായികയുവജന കാര്യാലയം, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം33 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ അപേക്ഷിക്കണം. ഫോണ്‍: 04712323644.