വിവരാവകാശ മറുപടിയില്‍ തിയതി രേഖപ്പെടുത്തണമെന്ന് ഉത്തരവ്

post

തിരുവനന്തപുരം : വിവരാവകാശ നിയമപ്രകാരം നല്‍കുന്ന മറുപടിയില്‍ അപേക്ഷാ തിയതിയും, അപേക്ഷ ബന്ധപ്പെട്ട കാര്യാലയത്തില്‍ ലഭ്യമായ തിയതിയും വ്യക്തമായി രേഖപ്പെടുത്തണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നല്‍കിയ കത്ത് പ്രകാരമാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിവരാവകാശ മറുപടിയില്‍ അപേക്ഷാ തിയതിയും കാര്യാലയത്തില്‍ ലഭ്യമായ തിയതിയും രേഖപ്പെടുത്താത്തതിനാല്‍ സമയബന്ധിതമായി മറുപടി ലഭ്യമാക്കുന്നില്ലെന്ന അപ്പീലുകള്‍ കൂടുന്നത് കമ്മീഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.