കൊറോണ: ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് ഒരാള്‍ മാത്രം

post

മലപ്പുറം : കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത് ഒരാള്‍ മാത്രം. രോഗബാധയില്ലെന്നു സ്ഥിരീകരിച്ച 12പേരെ ഇന്നലെ (ഫെബ്രുവരി 16) നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. വീടുകളില്‍ കഴിയുന്ന 241 പേരുള്‍പ്പെടെ 242 പേരാണ് ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്നയച്ച 44 സാമ്പിളുകളില്‍ 43 പേരുടെ ഫലം ലഭിച്ചു. ഇവര്‍ക്കാര്‍ക്കും രോഗബാധയില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു.
വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തുവരെ പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. ആശങ്കയകലുമ്പോഴും ജാഗ്രത തുടരും. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരും അവരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരും ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം. വിദേശങ്ങളില്‍ നിന്നു തിരിച്ചെത്തുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചാണ് കണ്‍ട്രോള്‍ സെല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആരോഗ്യ ജാഗ്രത നടപടികള്‍ ജില്ലാതല കൊറോണ പ്രതിരോധ മുഖ്യ സമിതി വിലയിരുത്തി.