ജീവനി പച്ചക്കറി പഞ്ചായത്ത് തല ഉദ്ഘാടനം

post

വയനാട് : കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ജീവനി പച്ചക്കറി പദ്ധതിയുടെ പഞ്ചായത്ത ്തല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ രതീഷ് അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ കര്‍ഷകര്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, ഭക്ഷണ രീതിയും ജീവിത ശൈലി രോഗങ്ങളും എന്നീ വിഷയങ്ങളെ കുറിച്ചും ക്ലാസുകള്‍ നടന്നു