ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

post

തിരുവനന്തപുരം:സാമൂഹ്യ നീതി വകുപ്പിനു കീഴിലെ വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിച്ച് നടപ്പാക്കുന്നതിനും വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്‌സണ്‍ ജോലി ചെയ്യുന്നതിനുമായി ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കാണ് നിയമനം. അംഗീകൃത സര്‍വകലാശാല ബിരുദം, വേഡ് പ്രോസസ്സിംഗില്‍ സര്‍ക്കാര്‍ ആംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസ്, മലയാളം/ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ്‌റൈറ്റിംഗ് എന്നിവയാണ് യോഗ്യതകള്‍. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പരമാവധി പ്രായം 35.  പ്രതിമാസം 21,000 രൂപ ശമ്പളം ലഭിക്കും. താത്പര്യമുള്ളവര്‍ ജനുവരി നാലിന് ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് ജില്ലാ കളക്ടറേറ്റിലെ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ ഹാജരാക്കണം.