പ്രൊജക്ട് അസിസ്റ്റന്റ് നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ മൂന്നിന്

post

ആലപ്പുഴ: മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഫീല്‍ഡ് ട്രയലിലേക്ക്  പ്രൊജക്ട് അസിസ്റ്റന്റിനെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന താല്‍കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇന്‍ അഗ്രക്കള്‍ച്ചര്‍, സമാന ഗവേഷണ പദ്ധതികളില്‍ ജോലി ചെയ്ത് പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്രതിദിനം 750 രൂപ ലഭിക്കും.  18നും 36നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജനുവരി മൂന്നിന് രാവിലെ 10ന് മുമ്പായി മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ എത്തണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും നിയമപ്രകാരമുള്ള വയസിളവ് ഉണ്ടാകും. ഉദ്യോഗാര്‍ഥികള്‍ www.kau.edu എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനത്തിനൊപ്പം അനുബന്ധം ഒന്ന് ആയി കൊടുത്തിരിക്കുന്ന പേഴ്‌സണ്‍ ഡാറ്റാഷിറ്റും പൂരിപ്പിച്ച് കൊണ്ടു വരണം. വിശദവിവരത്തിന് ഫോണ്‍: 0477 2702245.