പദ്ധതി നടപ്പാക്കല്‍: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്തല ഗ്രാമസഭ ചേര്‍ന്നു

post

ഇടുക്കി : ജനകീയ സൂത്രണ പദ്ധതിയുടെ ഭാഗമായി 20200-2021 സാമ്പത്തിക വര്‍ഷം എറ്റെടുത്തു നടപ്പിലാക്കേണ്ടതായ പദ്ധതികള്‍ സംബന്ധിച്ചുള്ള കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്തല ഗ്രാമസഭാ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ചേര്‍ന്ന ഗ്രാമസഭ  ബ്ലോക്ക്പ്രസിഡന്റ് ആശാ ആന്റണി ഉദ്ഘാടനം ചെയ്തു. വികസനഫണ്ട് ഇനത്തില്‍ ലഭിക്കുന്ന 7 കോടി 21 ലക്ഷം രൂപയും, ഘടക സ്ഥാപനങ്ങളുടെ മെയിന്റനന്‍സിനായി 86 ലക്ഷത്തി അറുപതിനായിരം രൂപയും വിനിയോഗിച്ചു പരമാവധി വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നതിനു ഉപകരിക്കുന്ന പദ്ധതികളാണ്  വര്‍ക്കിംഗ് ഗ്രൂപ്പുയോഗങ്ങളുടെ നിര്‍ദ്ദേശമായി ലഭിച്ചിട്ടുള്ളത്. ഈ പദ്ധതികള്‍ പരമാവധി നടപ്പിലാക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമങ്ങളാണ് ബ്ലോക്ക് പഞ്ചായത്തിന്റ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്  പറഞ്ഞു.
യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാര്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ റ്റി.എ മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സന്ധ്യ രാജ, രാജേന്ദ്രന്‍ മാരിയില്‍, കുട്ടിയമ്മ സെബാസ്റ്റ്യന്‍, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ വി. ആര്‍. ശശി, എ. എല്‍. ബാബു, കെ. സത്യന്‍, റാണി ജോസഫ് ,ബ്ലോക്ക് ബി ഡി ഒ ധനേഷ്.ബി എന്നിവര്‍  സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി. കെ. ഫിലിപ്പ്, സാലി ജോളി, രാജേഷ് കുഞ്ഞുമോള്‍, അമ്പിളി വി.ജി, ഇന്ദിരാ ശ്രീനി, ജോസ്‌ന ജോബിന്‍, ജോബന്‍ പാനോസ്, സാബു വയലില്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, വിവിധ വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.