ജില്ലാ സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

post

തൃശൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ ടി എന്‍ പ്രതാപന്‍ എംപി പ്രകാശനം ചെയ്തു. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളായ ഫറ, രാജശ്രീ, അമല്‍ എന്നിവര്‍ക്ക് കൈമാറ്റിക്കൊണ്ടാണ് ലോഗോ പ്രകാശിപ്പിച്ചത്. 

കൊടുങ്ങല്ലൂര്‍ സ്വദേശി മുജീബ് റഹ്മാന്‍ തയ്യാറാക്കിയ ലോഗോയാണ് കലോത്സവ ലോഗോയായി തിരഞ്ഞെടുത്തത്. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ ദേവന്‍ അദ്ധ്യക്ഷത വഹിച്ചു. നവംബര്‍ 19, 20, 21, 22 തീയതികളിലാണ് കലോത്സവം അരങ്ങേറുക. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേവതി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഷ്താഖ് അലി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ ഗീത, ഹയര്‍ സെക്കണ്ടറി കോര്‍ഡിനേറ്റര്‍ വി എന്‍ കരീം, പബ്ലിസിറ്റി കണ്‍വീനര്‍ സന്തോഷ് ടി ഇമ്മട്ടി, ഗുരുവായൂര്‍ നഗരസഭ ഉപാധ്യക്ഷന്‍ കെ പി വിനോദ്, ചാവക്കാട് നഗരസഭ ഉപാധ്യക്ഷ മഞ്ജുഷ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.