മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

post

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ പഠന മേല്‍നോട്ട ചുമതലകള്‍ക്കായി, വൈകിട്ട് നാലു മണി മുതല്‍ രാവിലെ എട്ടു മണി വരെ സമയത്ത് പ്രതിമാസം 12,000 രൂപ ഓണറേറിയം നിരക്കില്‍ ട്യൂട്ടറെ നിയമിക്കുന്നു. ബിരുദവും ബി-എഡും യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളെ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നതിന് ജാതി/യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ (അനക്‌സ്) ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജനുവരി ആറിന് രാവിലെ 11.00 മണിയ്ക്ക് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ - 0477 2252548, 0477 2268442