അവിവാഹിതരായ അമ്മമാര്‍ക്ക് ധനസഹായവുമായി സ്‌നേഹ സ്പര്‍ശം

post

തൃശൂര്‍: അവിവാഹിതരായ, അഗതികളായ അമ്മമാര്‍ക്ക് ധനസഹായം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്‌നേഹ സ്പര്‍ശം. പ്രതിമാസം 2000 രൂപ വരെ ധനസഹായം നല്‍കി ഇവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. ചൂഷണങ്ങളിലൂടെ അമ്മമാരായ അവിവാഹിതരും കുഞ്ഞുങ്ങള്‍ നിലവിലുള്ളവരുമായിരിക്കണം അപേക്ഷകര്‍. 65 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

നിലവില്‍ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബമായി കഴിയുന്നവര്‍ക്കോ, മറ്റ് പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്കോ ഈ ആനുകൂല്യം ലഭിക്കില്ല. അപേക്ഷ ഫോറം സാമൂഹിക നീതി ഓഫീസിലോ സാമൂഹിക സുരക്ഷ മിഷന്‍ വെബ്‌സൈറ്റിലോ ലഭിക്കും. അപേക്ഷകര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, അല്ലെങ്കില്‍ ആധാര്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പിന്റെ കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പോസ്റ്റ് ഓഫീസില്‍ അപേക്ഷകരുടെ പേരില്‍ അക്കൗണ്ട് തുടങ്ങി ലഭിച്ച പാസ്സ് ബുക്കിലെ അക്കൗണ്ട് നമ്പറും അപേക്ഷകയുടെ അഡ്രസ്സുമുള്ള പേജിന്റെ കോപ്പിയും വെക്കണം.