ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം തുറന്നു

post

മലപ്പുറം : പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.2018 ലെ മഹാപ്രളയത്തില്‍ ഗ്രാമപഞ്ചായത്തിന്റെ കുടുംബാരോഗ്യകേന്ദ്രം തകര്‍ന്നിരുന്നു.പുതിയ ഭരണസമിതിയാണ് നവീകരണം പൂര്‍ത്തിയാക്കിയത്. 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച മുലയൂട്ടല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനവും കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു..ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ മുഖ്യാതിഥിയായിരുന്നു.വൈസ് പ്രസിഡന്റ് സി.കുഞ്ഞമ്മദ് മാസ്റ്റര്‍, ബ്ലോക്ക് വികസന സമിതി ചെയര്‍പേഴ്‌സണ്‍ സഫിയ കുന്നുമ്മല്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഇ.കെ സെയ്ദുബിന്‍, പി.ടി റസിയ, ഉമൈബ ഊര്‍ഷമണ്ണില്‍, മെഡിക്കല്‍ ഓഫീസര്‍ ദിവ്യ, സെക്രട്ടറി ടി.ഡി  ഹരികുമാര്‍, മെമ്പര്‍മാരായ ഐക്കാടന്‍ വേലായുധന്‍, എ.പി ഷാഹിദ, സി.ലക്ഷ്മണന്‍, അംജദ ജാസ്മിന്‍, ടി.ഇ സുലൈമാന്‍, ഇ.കെ സുമയ്യ, ഫസ്‌ന ആബിദ്, ടി.ആബിദ, ഇ.താഹിറ ടീച്ചര്‍, അബ്ദുറസാഖ് ബാവ, എം.എം.കുട്ടി മൗലവി, ടി.പി.അഷ്‌റഫ്, മൂസ്സ എടപ്പനാട്ട്, വി.എസ് ബഷീര്‍, സി.അയമുതു മാസ്റ്റര്‍, പി.കെ അഷ്‌റഫ്, എ കെ അഹമ്മദ് കുട്ടി, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു.