ശബരിമല ഡിജിറ്റല്‍ ഫോണ്‍ ഡയറക്ടറി പ്രകാശനം ചെയ്തു

post

കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ഭരണ കൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി തയാറാക്കിയ ഡിജിറ്റല്‍ ഫോണ്‍ ഡയറക്ടറി പ്രകാശനം ചെയ്തു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ പ്രകാശന കര്‍മം നിര്‍വഹിച്ചു. എ.ഡി.എം. ജിനു പുന്നൂസ്,  ഡി.എഫ്.ഒ. എന്‍. രാജേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ സോളി ആന്റണി, അസിസ്റ്റന്റ് എഡിറ്റര്‍ കെ.ബി. ശ്രീകല എന്നിവര്‍ പങ്കെടുത്തു.

48 പേജുകളുള്ള ഫോണ്‍ ഡയറക്ടറിയില്‍ ജനപ്രതിനിധികള്‍, ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനുള്ള ജോലികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെയും കണ്‍ട്രോള്‍ റൂമുകള്‍, പമ്പയിലും സന്നിധാനത്തുമുള്ള ആശുപത്രികള്‍ എന്നിവയുടെ നമ്പരുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.