വിലവര്‍ധന പ്രതിരോധിക്കാന്‍ പുതിയ പദ്ധതികള്‍: മന്ത്രി ജെ. ചിഞ്ചു റാണി

post

കൊല്ലം: കോവിഡ് പശ്ചാത്തലത്തിലുള്ള വിലവര്‍ധനയെ പ്രതിരോധിക്കാന്‍ കാര്‍ഷികോല്‍പ്പാദന മേഖലയില്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. സപ്ലൈകോ ജില്ലാ ഡിപ്പോ കോമ്പൗണ്ടില്‍ ആരംഭിച്ച ക്രിസ്തുമസ്-പുതുവത്സര ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവശ്യവസ്തുക്കളുടെ ഉത്സവകാല വിലവര്‍ദ്ധനവ് പിടിച്ചു നിറുത്തുന്നതിനാണ് സപ്ലൈകോ ഫെയറുകള്‍. ന്യായമായ വിലയില്‍ സാധാരണക്കാര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കാന്‍ മൊബൈല്‍ വില്‍പന യൂണിറ്റുകളുമുണ്ട് എന്നും മന്ത്രി പറഞ്ഞു. ആദ്യവില്പനയും നിര്‍വഹിച്ചു .

കോവിഡിനെ പ്രതിരോധിക്കുന്നതിനോടൊപ്പം ജീവിതം സാധാരണ നിലയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന് അധ്യക്ഷനായ എം. നൗഷാദ് എം.എല്‍.എ പറഞ്ഞു.

മേളയില്‍ ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്യാഷ് പ്രൈസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി അഞ്ച് വരെയാണ് ഫെയര്‍. മുന്‍ എം. എല്‍. എ. യൂനുസ് കുഞ്ഞ് , താലൂക്ക് സപ്ലൈ ഓഫീസര്‍ ബി. വില്‍ഫ്രഡ്, ക്വാളിറ്റി അഷ്വറന്‍സ് അസിസ്റ്റന്റ് മാനേജര്‍ വി. എസ്. അനുജ, ഡിപ്പോ മാനേജര്‍ വി. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.