പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം; നഗരസഭ കര്‍ശന നടപടിയിലേക്ക്

post

ഇടുക്കി: തൊടുപുഴ നഗരസഭയുടെ പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒന്നാം വാര്‍ഡിലെ മുണ്ടയ്ക്കല്‍ റോഡ്, വെങ്ങന്നൂര്‍ നാലുവരിപ്പാത, ധന്വന്തരി ആശുപത്രിക്ക് സമീപം, മണക്കാട് റോഡ് എന്നിവിടങ്ങളില്‍ തള്ളിയ മാലിന്യം നഗരസഭ ജീവനക്കാര്‍ പരിശോധിച്ച്  മാലിന്യം തള്ളിയവരെ കണ്ടെത്തി  പിഴ ഈടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും  പരിശോധന തുടരുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. സമൂഹത്തെ മുഴുവന്‍ മാലിന്യമാക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധരെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ നഗരസഭയെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് ചെയര്‍മാന്‍  അറിയിച്ചു.