ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ്

post

രോഗമുക്തി 492, ടി.പി.ആര്‍: 9.27 ശതമാനം

കോഴിക്കോട്: ജില്ലയില്‍  ഇന്ന് 505 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 5 പേരുടെ  ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 498 പേര്‍ക്കാണ് രോഗം ബാധിച്ചത്.  വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒരാള്‍ക്കും  രോഗം സ്ഥിരീകരിച്ചു. 5560 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 492 പേര്‍ കൂടി രോഗമുക്തി നേടി. 9.27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 5930 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 480 പേര്‍ ഉള്‍പ്പടെ 17952 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1186871 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4162 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.