ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട്: ജില്ലയില്‍ 87 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 62 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍. 617 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 788

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4122 പേര്‍. വീടുകളില്‍  3746 പേരും സ്ഥാപനങ്ങളില്‍ 376 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്  4122  പേരാണ്. പുതിയതായി 385 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2871 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2373 ആന്റിജന്‍ 487 ട്രൂനാറ്റ് 11) 726 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.  230 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 94 പേര്‍    നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 64 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ  കൊ വിഡ് 142565 സ്ഥിരീകരിച്ചത്. ഇതുവരെ 140709 കോവിഡ് നെഗറ്റീവായി.