അടുക്കള കലണ്ടര്‍ സ്ഥാപിച്ചു

post

ഇടുക്കി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി (വിഎച്ച്എസ്ഇ) വിഭാഗം എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജീവിത ശൈലി രോഗങ്ങള്‍ ചെറുക്കുന്നതിനായി അനുവര്‍ത്തിക്കേണ്ട പോഷകാഹാര രീതികള്‍, വിവിധ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവുകള്‍ എന്നിവ അടങ്ങിയ അടുക്കള കലണ്ടര്‍ കുമളി ഗവ. ആശുപത്രിയില്‍ സ്ഥാപിച്ചു.

കുമളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം ബിന്ദുമോള്‍, ജെഎച്ച് ഐ മാടസാമി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനില തോമസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുഹറാമോള്‍ റ്റി.എ, എന്‍.എസ് എസ് വോളണ്ടിയേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.