പൊതുമരാമത്ത് റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ക്ക് 2.50 കോടി അനുവദിച്ചു

post

മലപ്പുറം: കൊണ്ടോട്ടി മണ്ഡലത്തില്‍ പൊതുരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്കും പാര്‍ശ്വ സംരക്ഷണത്തിനും ഓവുചാല്‍ നിര്‍മാണത്തിനുമായി 2.50 കോടി രൂപ അനുവദിച്ചതായി ടി.വി.ഇബ്രാഹീം എം.എല്‍.എ. അറിയിച്ചു. പേങ്ങാട് - ആലുങ്ങല്‍ (25 ലക്ഷം) വെട്ടുകാട് -ഒളവട്ടൂര്‍- മുണ്ടുമുഴി ( 25 ലക്ഷം) ആക്കോട് - വലിയാട്ട് താഴം - മുണ്ടകാശ്ശേരി ( 25 ലക്ഷം) കൊട്ടപ്പുറം- ഹൈസൂള്‍ റോഡ് ( 25 ലക്ഷം) പുളിക്കല്‍ - ചെവിട്ടാണിക്കുന്ന് (20 ലക്ഷം) പെരിങ്ങാവ് -കോട്ടുപാടം (20 ലക്ഷം)നെടിയിരുപ്പ് - ഹരിജന്‍ കോളനി റോഡ് (10 ലക്ഷം) ഓമാനൂര്‍ബ കുഴി മണ്ണ ( ഏഴ് ലക്ഷം) വടക്കേപറമ്പ-പോത്തട്ടിപ്പാറ- മുണ്ടക്കുളം (ആറ് ലക്ഷം) ഐക്കരപ്പടി - ഒളവട്ടൂര്‍ ( ആറ് ലക്ഷം) വാലില്ലാപുഴ -എളമരം - എരട്ടമുഴി ( ആറ് ലക്ഷം) ചിറയില്‍ ചുങ്കം കോട്ടാശ്ശേരി ( അഞ്ച് ലക്ഷം) കോടങ്ങാട് -എയര്‍പോര്‍ട്ട് റോഡ് ( അഞ്ച് ലക്ഷം) ആലുങ്ങല്‍ -വലിയപറമ്പ് (അഞ്ച് ലക്ഷം) എന്നീ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ക്കാണ് പണം അനുവദിച്ചിട്ടുള്ളത്. പള്ളിപ്പുറായ - പുതിയേടത്ത് പറമ്പ് റോഡില്‍ പാര്‍ശ്വ സംരക്ഷണത്തിന്ന് 25 ലക്ഷം രൂപ മങ്ങാട്ടുമുറി - ചെറുമിറ്റം റോഡില്‍ പാര്‍ശ്വ സംരക്ഷണത്തിന്ന് 25 ലക്ഷവും, ഓവ്പാലത്തിന് അഞ്ച് ലക്ഷവും, ഐക്കരപ്പടി - ഒളവട്ടൂര്‍ റോഡില്‍ പാര്‍ശ്വ സംരക്ഷണത്തിന് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.