ജില്ലയിൽ ഗ്രാമീണ വിനോദ സഞ്ചാര പദ്ധതിക്ക് പ്രാധാന്യം നൽകും

post

ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പരിശീലനം തുടങ്ങി

എറണാകുളം: ജില്ലയിലെ ഗ്രാമീണ വിനോദ സഞ്ചാരപദ്ധതിക്ക് പ്രാധാന്യം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലയിലെ കിഴക്കൻ മേഖലയിലെ ഗ്രാമീണതലത്തിലുള്ള വിനോദസഞ്ചാര സാധ്യതകളുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള പരിശീലനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. ഭൂതത്താൻകെട്ട് ഗാർഡൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം റഷീദ സലിം അദ്ധ്യക്ഷയായി.

ഗ്രാമീണ ടൂറിസം  വികസനത്തിന് പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിന് വേണ്ടി ജില്ലയിലെവിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കും. തയ്യാറാക്കുന്ന പദ്ധതികൾ സർക്കാരിന് സമർപ്പിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ അഭിലാഷ് ടി.ജി, ഡി റ്റി. പി. സി. സെക്രട്ടറി ശ്യാം കൃഷ്ണൻ ,

റെസ്പോൺസബിൾ ടൂറിസം ജില്ലാ കോ-ഓർഡിനേറ്റർ ബി. ഹരീഷ് എന്നിവർ ക്ലാസെടുത്തു.