ഭിന്ന ശേഷിക്കാരായ അസംഘടിത തൊഴിലാളികള്‍ക്കായി ഇ ശ്രം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

post

എറണാകുളം: ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികള്‍ക്കായി പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രത്യേക ഇ ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍ -സാമൂഹ്യനീതി വകുപ്പുകള്‍ സംയുക്തമായി എളംകുന്നപ്പുഴയില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.  കറുത്തേടം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ എം എല്‍ എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. അക്ഷയ, കോമണ്‍സര്‍വ്വീസ് സെന്റര്‍, ഐ പി പി ബി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.