ഞുണങ്ങാര്‍ പാലം നിര്‍മാണം 10 ദിവസത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി കെ.രാധാകൃഷ്ണന്‍

post

പത്തനംതിട്ട: മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പമ്പയിലെ ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണം 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഞുണങ്ങാറിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറിഗേഷന്‍ വകുപ്പാണ് നിര്‍മാണം ആരംഭിച്ചതെന്നും കാലാവസ്ഥ അനുകൂലമായാല്‍ 10 ദിവസത്തിനകം പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ്  പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. മനോജ് ചരളേല്‍, ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍  തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.