വിദ്യാകിരണം, കൂടെ പദ്ധതികള്‍ തുടങ്ങി

post

വയനാട്: പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി,  അയല്‍ക്കൂട്ട പഠന പദ്ധതിയായ ' കൂടെ' എന്നിവ കോളേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങി. വിദ്യാകിരണം പദ്ധതി  ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഉഷ തമ്പി അധ്യക്ഷത വഹിച്ചു.  സ്‌കൂളിന്റെ അയല്‍ക്കൂട്ട പഠന പദ്ധതിയായ ' കൂടെ' യുടെ ഉദ്ഘാടനവും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള യൂണീഫോം വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍  എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ മെമെന്റോ വിതരണം ചെയ്തു.