സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

post

കൊല്ലം: ജില്ലാ ഹോമിയോ ആശുപത്രിയിലെ സദ്ഗമയ പ്രോജക്ടില്‍ ബി.എഡ് (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍) ടീച്ചറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 24 ന് രാവിലെ 11 ന്  ജില്ലാ ഹോമിയോ മെഡിക്കലോഫീസില്‍ നടക്കും.

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡ് ഉളളവര്‍ക്ക് പങ്കെടുക്കാം. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഫോര്‍ ലേണിംഗ് ഡിസെബിലിറ്റിയില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  യോഗ്യതാ സര്‍ട്ടിഫിക്കറ്റ്,  ബയോഡേറ്റാ, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തേവളളിയിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.