കുതിരാൻ രണ്ടാം തുരങ്കം ; നിർമ്മാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടർ

post

തൃശൂർ: കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമാണപുരോഗതി വിലയിരുത്തി ജില്ലാ കലക്ടർ ഹരിത വി കുമാർ. തുരങ്കത്തിനകത്തെ ലൈനിംഗ്, റോഡ് കോൺക്രീറ്റിംഗ് പണികളാണ് പുരോഗമിക്കുന്നത്. സർവ്വീസ് റോഡിൻ്റെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടി വരും. ഇത്തരം കാര്യങ്ങളും പ്രധാന റോഡിൻ്റെ കണക്ഷൻ വർക്കും തീരുമാനിക്കുന്നതിന് റവന്യൂ മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ യോഗം ചേരും.

തുരങ്കത്തിലെ പ്രവർത്തനങ്ങൾക്കൊപ്പം തൊഴിലാളികളുടെ എണ്ണവും ജില്ലാ കലക്ടർ പരിശോധിച്ചു.