നീലേശ്വരം രാജാറോഡ് വികസനം: കച്ചേരിക്കടവ് പാലം മണ്ണ് പരിശോധന ആരംഭിച്ചു

post

കാസര്‍ഗോഡ് : നീലേശ്വരം രാജാറോഡ് വികസനത്തിന്റെയും കച്ചേരിക്കടവ് പാലം നിര്‍മ്മാണത്തിന്റെയും ഭാഗമായുള്ള മണ്ണ് പരിശോധന പ്രവൃത്തികള്‍ ആരംഭിച്ചു. പരിശോധനയ്ക്കായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മണ്ണ് ശേഖരിച്ച് കോഴിക്കോട് പി.ഡബ്ല്യു.ഡി റീജ്യനല്‍ അനലറ്റിക്കല്‍ ലബോട്ടറിയിലേക്ക് അയച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, വൈസ്ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. രവീന്ദ്രന്‍, കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ്     എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം സജിത്ത്, പ്രൊജക്ട് എന്‍ജിനീയര്‍ കെ.ആര്‍ രാഹുല്‍, നഗരസഭാ റവന്യൂ ഇന്‍സ്പെക്ടര്‍ കെ. മനോജ്കുമാര്‍, പി.ഡബ്ല്യു.ഡി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതായിരുന്നു.