യന്ത്രവത്ക്കരണത്തിന്റെ നാളിലും കൊയ്ത്തുപാട്ടിന്റെ ഈണം

post

പാലക്കാട്  : ഗ്രാമപഞ്ചായത്ത് കുറ്റിപ്പാടം പാടശേഖരത്തിലെ കൊയ്ത്ത് ഇപ്പോഴും കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെയാണ് നടന്നുവരുന്നത്. ഞാറുനടീല്‍ മുതല്‍ കൊയ്ത്തും മെതിയുമെല്ലാം പാട്ടിന്റെ ഈരടികളില്‍ നിറഞ്ഞു നില്‍ക്കും. കുറ്റിപ്പാടം സ്വദേശി മണിയും സംഘവുമാണ് കൊയ്ത്തുപാട്ടിന്റെ പിന്തുടര്‍ച്ചക്കാര്‍.

മുതലമടയില്‍ ഏകദേശം 540 ഹെക്ടറോളം നെല്‍കൃഷിയുണ്ട്. കൊയ്ത്തിനും നടീലുമായാണ് പ്രധാനമായും പരമ്പരാഗത കര്‍ഷകത്തൊഴിലാളികളെ ഉപയോഗിച്ച് വരുന്നത്. നിലമൊരുക്കല്‍, നെല്ല് ഉണക്കല്‍ തുടങ്ങിയ സംസ്‌ക്കരണ പ്രവൃത്തികളും ഇക്കൂട്ടര്‍ ചെയ്തു വരുന്നു. യന്ത്രം തീരെ ഇറങ്ങാത്ത പാടശേഖരങ്ങളും മുതലമട പഞ്ചായത്തിനു കീഴിലുണ്ട്. പരമ്പരാഗത കര്‍ഷകത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ പ്രതിമാസം 1600 രൂപയാണ് ഗ്രാമപഞ്ചായത്തുകള്‍ മുഖേന പെന്‍ഷനായി ലഭിക്കുന്നത്.