ഇ-ശ്രാം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍: ക്യാമ്പുകള്‍ ബുധനാഴ്ച മുതല്‍

post

കണ്ണൂര്‍: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ വിവര ശേഖരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഇ ശ്രാം പോര്‍ട്ടലില്‍ എല്ലാ മേഖലയിലുമുള്ള അസംഘടിത തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ  നിര്‍മ്മാണ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴില്‍ എടുക്കുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, മത്സ്യതൊഴിലാളികള്‍, അസംഘടിത മേഖലയിലെ തോട്ടം തൊഴിലാളികള്‍, പാല്‍ക്കാരന്‍, ഒട്ടോറിക്ഷാ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി എല്ലാ മേഖലയിലുമുള്ള 16-നും 59-നും ഇടയില്‍ പ്രായമുളള ഇ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഇല്ലാത്തവരും ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തവരുമായ തൊഴിലാളികളാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി നവംബര്‍ മൂന്നു മുതല്‍ 30 വരെ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ നടക്കും. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ പരിധിയിലുള്ള തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ യഥാക്രമം

കണ്ണൂര്‍ ഒന്നാംസര്‍ക്കിള്‍-കണ്ണൂര്‍ കോര്‍പ്പറേഷന്‍. കണ്ണൂര്‍ രണ്ടാം സര്‍ക്കിള്‍-അഴിക്കോട്, അഞ്ചരക്കണ്ടി, ചെമ്പിലോട്, ചിറക്കല്‍, മുണ്ടേരി, മുഴപ്പിലങ്ങാട്, പാപ്പിനിശ്ശേരി, പെരളശ്ശേരി, വളപട്ടണം, കടമ്പൂര്‍. കണ്ണൂര്‍ മൂന്നാം സര്‍ക്കിള്‍-ഏഴോം, മാടായി, മാട്ടൂല്‍, ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത്, മയ്യില്‍, കൊളച്ചേരി. തലശ്ശേരി ഒന്നാം സര്‍ക്കിള്‍-തലശ്ശേരി നഗരസഭ, ധര്‍മ്മടം, എരഞ്ഞോളി, പന്ന്യന്നൂര്‍, ചൊക്ലി, ന്യൂമാഹി. തലശ്ശേരി രണ്ടാം സര്‍ക്കിള്‍-കൂത്തുപറമ്പ-കൂത്തുപറമ്പ നഗരസഭ, പാനൂര്‍ നഗരസഭ, കതിരൂര്‍, കോട്ടയംമലബാര്‍, പാട്യം, മൊകേരി, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ്, കോളയാട്, ചിറ്റാരിപറമ്പ്, മാങ്ങാട്ടിടം, വേങ്ങാട്, പിണറായി. അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഇരിട്ടി-ഇരിട്ടിമുന്‍സിപ്പാലിററി, മട്ടന്നൂര്‍ നഗരസഭ, കുടാളി, മാലൂര്‍, കീഴല്ലൂര്‍, പടിയൂര്‍, ഉളിക്കല്‍, പായം, ആറളം, അയ്യന്‍കുന്ന്, പേരാവൂര്‍, മുഴക്കുന്ന്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, തില്ലങ്കേരി. അസിസ്റ്റന്റ് ലേബര്‍ ഓഫീസ് തളിപ്പറമ്പ-തളിപ്പറമ്പ നഗരസഭ, ശ്രീകണ്ഠാപുരം നഗരസഭ, ആന്തൂര്‍ നഗരസഭ, ആലക്കോട്, ചപ്പാരപ്പടവ്, ചെങ്ങളായി, എരുവേശ്ശി, ഇരിക്കൂര്‍, കുറുമാത്തൂര്‍, മലപ്പട്ടം, നടുവില്‍, പട്ടുവം, പയ്യാവൂര്‍, ഉദയഗിരി. അസിസ്റ്റന്റ് ലേബര്‍ ഓഫീസ് പയ്യന്നൂര്‍-പയ്യന്നൂര്‍ നഗരസഭ, ചെറുപുഴ ഗ്രാമപഞ്ചായത്ത്, പെരിങ്ങോം - വയക്കര, കാങ്കോല്‍ - ആലപ്പടമ്പ, എരമം - കൂററൂര്‍, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പളളി - പാണപ്പുഴ, പരിയാരം, രാമന്തളി, കരിവെളളൂര്‍ - പെരളം.