വയോജനങ്ങള്‍ക്കായി ഹെല്‍പ് ലൈന്‍ ആരംഭിച്ചു

post

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാരുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുമായി സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. സംസ്ഥാന സാമൂഹ്യനിതി വകുപ്പിന്റെ കിഴില്‍ തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഹെല്‍പ്പ് ലൈന്‍ സജ്ജീകരിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 14567 എന്ന ടോള്‍ഫ്രി നമ്പറില്‍രാവിലെ 8 മുതല്‍ രാത്രി 8 വരെ ബന്ധപ്പെടാം.

പോലീസ്, ആരോഗ്യ വകുപ്പ്, ലീഗല്‍ സര്‍വിസസ് അതോറിറ്റി, കുടുംബശ്രീ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, റവന്യു വകുപ്പ്, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുക. ഹെല്‍പ്പ് ലൈനിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു.