യുവതരംഗം ജില്ലാതല ഉദ്ഘാടനം

post

പത്തനംതിട്ട : സമഗ്രശിക്ഷ കേരളം സംഘടിപ്പിക്കുന്ന  യുവതരംഗം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കെ.വി അനില്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ജെസി സാമുവല്‍, എച്ച്.എം മാത്യു ദാനിയല്‍, പുല്ലാട് ബി.പി.ഒ ഷാജി.എ.സലാം, പ്രോഗ്രാം ഓഫീസര്‍ ജോസ് മാത്യു എന്നിവര്‍ പങ്കെടുത്തു.
കൗമാരക്കാരായ കുട്ടികളില്‍ ആത്മവിശ്വാസവും, അഭിമാനവും വളര്‍ത്തുക, ആധുനിക മനശാസ്ത്ര ധാരണകള്‍  ഫലപ്രദമായ രീതിയില്‍ വിനിമയം ചെയ്യുക, ജനാധിപത്യ  മാനവിക മൂല്യങ്ങള്‍ എന്നിവ രൂപപ്പെടുത്തുക, മാനസികാരോഗ്യം, കായികാരോഗ്യം, സമഭാവന, ലഹരിമുക്ത സമൂഹം എന്നിവ ലക്ഷ്യമാക്കി സമഗ്രശിക്ഷ കേരളം സംഘടിപ്പിക്കുന്ന പരിപാടിയാണ് 'യുവതരംഗം'. നൃത്തം, സംഗീതം, പാവനാടകം, അഭിനയം എന്നിവയിലൂടെയാണ് ഇവ കുട്ടികളിലേക്ക് എത്തിക്കുന്നത്.