ചക്രവാതചുഴിയുടെ പ്രഭാവം ; മഴ തുടരും

post

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ ശക്തമായ മഴ ഒക്ടോബർ 25 വരെ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതചുഴി  നിലവിൽ കോമോരിൻ ( തമിഴ് നാടിന്റെ തെക്കേ അറ്റം ) മുകളിൽ സ്ഥിതി ചെയ്യുകയാണ്. ചക്രവാതചുഴിയിൽ നിന്ന് മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരം വരെ  ഒരു ട്രെഫ് ( ന്യുന മർദ്ദ പാത്തി ) നിലനിൽക്കുന്നുണ്ട്.

ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ ശക്തമായ മഴ ഒക്ടോബർ 25 വരെ തുടരാനാണ് സാധ്യത. ഇന്ന് (ഒക്ടോബർ 21)  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.