ദുരന്തബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

post

ദുരന്തബാധിത മേഖലകള്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു

കോട്ടയം: ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാത്ത വിധം നശിച്ചവരെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കൂട്ടിക്കലിലെ ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.  

ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കും. നാശനഷ്ടങ്ങള്‍ സംബന്ധിച്ച കണക്കെടുപ്പ് വേഗത്തിലാക്കും. കാലാവസ്ഥ സംബന്ധിച്ച ആശങ്കകള്‍ തീരുന്നതുവരെ എല്ലാവരും ക്യാമ്പുകളില്‍ തന്നെ കഴിയണമെന്നും മന്ത്രി പറഞ്ഞു. 

കൂട്ടിക്കല്‍ ചപ്പാത്ത്, ഇളംകാട്, ഇളംകാട് ടോപ്പ്, മുക്കുളംതാഴെ, ഏന്തയാര്‍ എന്നിവിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍, കൊടുങ്ങ ആര്‍.ശങ്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍, ഏന്തയാര്‍ ജെ.ജെ. മര്‍ഫി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി സന്ദര്‍ശിച്ചു. സൗകര്യങ്ങള്‍ വിലയിരുത്തി.