പൊൻമുടി ഹിൽസ്റ്റേഷനിലേക്കുള്ള യാത്ര നിരോധിച്ചു

post

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (16) ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ജില്ലയിൽ അതിശക്തമായ മഴയക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ തിരുവനന്തപുരം ജില്ലയിൽ ഇന്ന്  (16) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു.

മലയോര മേഖലകളിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊൻമുടി വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.