നോര്‍ക്ക റൂട്ട്‌സും കുവൈറ്റ് നാഷണല്‍ ഗാര്‍ഡും കൈകോര്‍ക്കുന്നു

post

 തിരുവനന്തപുരം : നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ടമെന്റ് നടപടികളുടെ ഭാഗമായി  നോര്‍ക്ക റൂട്ട്‌സും കുവൈറ്റിലെ സായുധസേനയുമായി കരാറില്‍ ഒപ്പുവച്ചു. ആദ്യമായിട്ടാണ് കുവൈറ്റിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സി കരാറില്‍ ഒപ്പുവയ്ക്കുന്നത്.കുവൈറ്റ് സായുധസേന മെഡിക്കല്‍ വിഭാഗത്തിലെ വിവിധ തസ്തിക കളിലേയ്ക്ക് ഇന്ത്യയില്‍ നിന്നും നോര്‍ക്ക റൂട്ടസ് മുഖാന്തിരം നിയമനങ്ങള്‍ നടത്തുന്നതിനാണ് കരാറായത്. ഇത് സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും, റിക്രൂട്ട്‌മെന്റ് മാനേജര്‍ അജിത്ത് കോളശ്ശേരിയും 2019 സെപ്തംബറില്‍ കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് ആസ്ഥാനത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

പ്രസ്തുത റിക്രൂട്ട്‌മെന്റിന്റെ  ആദ്യപടിയായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിയമനം ഉടന്‍ നടക്കും. ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജ്ജറി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബിരുദാനന്തര ബിരുദത്തിനുശേഷം 5 വര്‍ഷ പ്രവര്‍ത്തി പരിചയമുള്ള 30 നും 40 നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്കാണ്  അവസരം. കുവൈറ്റിലെ സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തില്‍ 1100-1400 കുവൈറ്റ് ദിനാറാണ് ശമ്പളം. അപേക്ഷ സമര്‍പ്പിക്കു ന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കുകയോ, ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അവസാന തീയതി 2020 ഫെബ്രുവരി 29.