സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു

post

കാസര്‍ഗോഡ് : സമഗ്ര വികസനം സാമൂഹ്യ ഐക്യത്തിലൂടെ എന്ന സന്ദേശവുമായി  പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല സെമിനാര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്. മീനാറാണി അധ്യക്ഷയായി. സമഗ്ര വികസനം സാമൂഹ്യ ഐക്യത്തിലൂടെ എന്ന വിഷയത്തില്‍ ഡോ. എന്‍.പി വിജയന്‍ ക്ലാസെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, പട്ടികജാതി ഉപദേശക സമിതി അംഗം ഡി. വിജയകുമാര്‍, സ്ഥിരംസമിതി ചെയര്‍മാന്‍ന്മാരായ എം. അബ്ദുറഹ്‌മാന്‍, എം. വിജയന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പുഷ്പ, എ. ദാമോദരന്‍, ലക്ഷ്മി തമ്പാന്‍, ഷക്കീല ബഷീര്‍ എന്നിവര്‍ സംസാരിച്ചു. അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം. അജികുമാര്‍ സ്വാഗതവും അസി. ജില്ല പട്ടികജാതി വികസന ഓഫീസര്‍ പി.മിനി നന്ദിയും പറഞ്ഞു.