യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് ; പരിഹാരമായത് 7 കേസുകള്‍

post

ഇടുക്കി : കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഇടുക്കി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ ലഭിച്ച 12 പരാതികളില്‍ ഏഴ് എണ്ണത്തിന് പരിഹാരമായി. അഞ്ചു പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി രണ്ട് പരാതികള്‍ ലഭിച്ചു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരന് നഷ്ടമായ പണം തിരികെ ലഭ്യമാക്കുകയും, തട്ടിപ്പ് നടത്തിയ ആളെ പോലീസ് അറസ്റ്റു  ചെയ്യുകയുമുണ്ടായി. സ്ത്രീധന തര്‍ക്കം, കുടുംബസ്വത്ത് ഭാഗം വെയ്ക്കല്‍, ഗാര്‍ഹിക പീഡനം, തുടങ്ങിയവുമായി ബന്ധപ്പെട്ട കേസുകളാണ് ലഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പരാതിക്കാരുടെ എണ്ണം കുറച്ചു കൂടുതല്‍ കേന്ദ്രങ്ങളില്‍ അദാലത്തുകള്‍ ജില്ലയില്‍ നടത്താനാണ് കമ്മീഷന്റെ തീരുമാനം. കമ്മീഷന്‍ അംഗങ്ങളായ ഡോ. പ്രിന്‍സി കുര്യാക്കോസ്സ്, റെനീഷ് മാത്യു, കമ്മീഷന്‍ സെക്രട്ടറി ക്ഷിതി വി. ദാസ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.