ഗാന്ധിജയന്തി: ജില്ലയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനു തുടക്കം

post

കോട്ടയം: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പും വിമുക്തി മിഷനും ജില്ലാ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരുമാസം നീളുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിക്കു തുടക്കം.  

ജില്ലാതല ഉദ്ഘാടനം ചങ്ങനാശ്ശേരി ഇ.എം.എസ്. ടൗണ്‍ഹാളില്‍ ജോബ് മൈക്കിള്‍ എം.എല്‍.എ. നിര്‍വഹിച്ചു. ചങ്ങനാശേരി നഗസഭാധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം കെ.എം. നജിയ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ റ്റി.എ. അശോക് കുമാര്‍, വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ സോജന്‍ സെബാസ്റ്റ്യന്‍, റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളായ കെ.എം. രാധാകൃഷ്ണപിള്ള, അഡ്വ. എം. മധുരാജ് എന്നിവര്‍ പ്രസംഗിച്ചു.