കുടുംബശ്രീ സി.ഡി.എസുകള്‍ക്കുള്ള മൈക്രോക്രെഡിറ്റ് വായ്പ വിതരണോദ്ഘാടനം നിര്‍വഹിച്ചു

post

വയനാട് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന  കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി നഗരസഭ കുടുംബശ്രീ സി.ഡി.എസുകള്‍ക്കുള്ള മൈക്രോക്രെഡിറ്റ് വായ്പ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്നവല്ലി നിര്‍വഹിച്ചു. നഗരസഭ പരിധിയിലെ 23 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി 1.52 കോടി രൂപയാണ് വായ്പ അനുവദിച്ചത്. അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള വായ്പ വിതരണം സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ല മാനേജര്‍ കെ. രവീന്ദ്രന്‍ നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി. വി. എസ് മൂസ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വല്‍സ മാര്‍ട്ടിന്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, കുടുംബശ്രീ എം.ഡി.എം.സി വാസു പ്രദീപ്, കുടുംബശ്രീ സെക്രട്ടറി അജിത്ത്, മാനന്തവാടി കെ.എസ്.ബി.സി.ഡി.സി സീനിയര്‍ അസിസ്റ്റന്റ് ബിന്ദു വര്‍ഗീസ്, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ പി. എം. ഗിരിജ തുടങ്ങിയവര്‍  പങ്കെടുത്തു.