മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് തുടങ്ങി

post

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മൊബൈല്‍ വെറ്ററിനറി   ക്ലിനിക്ക് സി.എച്ച്. കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം  ചെയ്തു.     കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അജാനൂര്‍, ഉദുമ, പള്ളിക്കര, പുല്ലൂര്‍-പെരിയ, മടിക്കൈ ഗ്രാമപഞ്ചായത്തുകളിലെ ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യമായി വെറ്ററിനറി ഡോക്ടറുടെ സേവനവും, മരുന്നും അടിയന്തിര സാഹചര്യത്തില്‍ സ്വന്തം വീട്ടുപടിക്കല്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിന്റെ സേവനം ലഭ്യമാകുക.   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. പി.നാഗരാജ, ഡോ. രാമ മോഹന്‍ ഷെട്ടി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.കുമാരന്‍, ടി.ശോഭ, പി.ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.അബ്ദുറഹ്‌മാന്‍, എം.കെ വിജയന്‍ ,കെ.സീത, എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത സ്വാഗതവും ബ്ലോക്ക് സെക്രട്ടറി പി.രാജീവ് നന്ദിയും പറഞ്ഞു.