അതിഥി തൊഴിലാളികള്‍ക്കായി നിയമ ബോധവത്കരണ ക്ലാസ്

post

കോട്ടയം: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി  സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പാന്‍ ഇന്ത്യ നിയമ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി നിയമ ബോധവത്കരണ ക്ലാസ് നടത്തി. തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ പൂവന്തുരുത്ത് എല്‍.പി. സ്‌കൂളിലായിരുന്നു പരിപാടി. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ശ്രീദേവ് കെ. ദാസ്, ചിയാക് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലിബിന്‍ കെ. കുര്യാക്കോസ്, അഡ്വ. വിവേക് മാത്യൂ എന്നിവര്‍ ക്ലാസെടുത്തു. തൊഴില്‍ നിയമങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു ക്ലാസ്. പാരാലീഗല്‍ വോളണ്ടിയര്‍മാരായ മുഹമ്മദ് സീതി, ബിന്ദു എന്നിവര്‍ പങ്കെടുത്തു. 

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ടു നടത്തുന്ന ബോധവത്കരണ പരിപാടികളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയാന്‍ പൊതുജനങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഫോണ്‍: 9448794500.